മാളികപ്പുറത്തമ്മയുടെ ആരും പറയാത്ത യഥാർത്ഥ ചരിത്രം ചർച്ച ചെയ്യുന്ന ‘മാളികപ്പുറം’ സിനിമയുടെ ട്രെയിലറിന് വൻ സ്വീകരണം. മമ്മൂട്ടിയുടെ ശബ്ദ വിശദീകരണത്തിൽ പുറത്തിറങ്ങിയ ട്രെയിലറിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അജ്ഞത കൊണ്ട് അറിഞ്ഞോ അറിയാതെയോ നമ്മൾ വിശ്വസിച്ച ചരിത്രത്തിനു ഒരു തിരുത്ത് തന്നെയാകും ഈ ചിത്രം.
നൂറ്റാണ്ടിന്റെ അവസാനം മധുര ഭരിച്ചിരുന്ന പാണ്ഡ്യന്മാരുടെ പരമ്പരയാണ് പന്തളം രാജവംശം. തിരുമല നായികരുടെ മറവൻ പടയുമായി യുദ്ധം ചെയ്ത് അച്ഛൻകോവിൽ വഴി കോന്നിയിലും പിന്നീട് പന്തളത്തും എത്തിയ പാണ്ഡ്യരാജാക്കന്മാർ അവർക്കൊപ്പം കുടുംബ പരദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹവും കൊണ്ടുവന്നു. മാളിക മുകളിൽ വച്ച് പൂജിച്ച ആ പരദേവത അവർക്ക് മാളികപ്പുറത്ത് അമ്മയായി ആ രാജകുടുംബം ആ പരദേവതയെ പിന്നീട് 18 മലകൾക്കും നാഥനായ അയ്യപ്പനൊപ്പം ശബരിമലയിൽ കുടിയിരുത്തിയപ്പോൾ വ്രതം എടുത്ത് മുടി കെട്ടുമായി മലകയറി വരുന്ന സ്ത്രീകളും പെൺകുട്ടികളുമായ കന്നി സ്വാമിമാർക്ക് ചരിത്രത്തിൽ അങ്ങനെ ഒരു വിളിപ്പേര് ഉണ്ടായി മാളികപ്പുറം!
ട്രെയ്ലർ കാണാം: https://youtu.be/MeVRiiQspUA

