Saturday, September 19, 2026

ഗുജറാത്ത് തീരത്ത് ആക്രമിക്കപ്പെട്ട എണ്ണക്കപ്പൽ എംവി.കെം പ്ലൂട്ടോ തീരം തൊട്ടു ! കപ്പൽ മും‌ബൈയിലെത്തിയത് കോസ്റ്റ് ഗാർഡ് അകമ്പടിയിൽ

പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പല്‍ എംവി.കെം പ്ലൂട്ടോ തീരമണഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍റെ അകമ്പടിയിലാണ് കപ്പൽ മും‌ബൈയിലെത്തിയത്.കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി മംഗളൂരുവിലേക്ക് യാത്ര തുടരും.ക്രൂഡോയിലുമായി സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് വരികയായിരുന്നു കപ്പലിന് നേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തെ തുടർന്ന് കപ്പലിൽ സ്ഫോടനമുണ്ടാകുകയും തീപിടുത്തമുണ്ടാകുകയും ചെയ്തുവെങ്കിലും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് തീ അണച്ചു. കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്.
സംഭവത്തിൽ കോസ്റ്റ് ഗാര്‍ഡും നേവിയും വിവിധ ഏജന്‍സികളും അന്വേഷണം തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലുകള്‍ മേഖലയില്‍ പട്രോളിങ് വിപുലമാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Latest Articles