Monday, May 20, 2024
spot_img

നെയ്യാറ്റിൻകരയിൽ താത്കാലിക നടപ്പാലം തകർന്നു ! നിരവധി പേർക്ക് പരിക്ക് !

നെയ്യാറ്റിൻകര കാഞ്ഞിരംകുളം ബൈപാസിൽ നടന്നുകൊണ്ടിരുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാ​ഗമായി പുൽക്കൂട് പ്രദർശനത്തിനായി ഒരുക്കിയ താൽകാലിക നടപ്പാലം തകർന്നു വീണു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആംബുലസുകളിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പരിക്ക് സാരമുള്ളതല്ലെന്നാണു പ്രാഥമിക നിഗമനം.

ഒരേ സമയം കൂടുതൽ ആളുകൾ കയറിയതോടെ ഭാരം താങ്ങാനാകാതെ പാലം പൊട്ടിവീഴുകയായിരുന്നു എന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന് പരിപാടി പോലീസ് നിർത്തി വെപ്പിച്ചു

Related Articles

Latest Articles