Tuesday, October 20, 2026

തരൂരിനെ ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമേയുള്ളുയെന്ന് പ്രതിപക്ഷ നേതാവ് ; കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും സ്വാഗതം ചെയ്യും

കോൺഗ്രസ് നേതാവ് ശശി തരൂരിനെ ‘തരൂർ ദില്ലി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രശംസിച്ചതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏത് കോൺഗ്രസ് നേതാവിനെ ആര് പ്രശംസിച്ചാലും അതിൽ സന്തോഷമേ ഉള്ളെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്നും സതീശൻ പറഞ്ഞു.

മന്നം ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാനെത്തിയ ശ​ശി ത​രൂ​രിനെ ജി. സുകുമാരൻ നായർ പ്രശംസിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കാൻ എത്തിയ തരൂരിനെ ഇദ്ദേഹം ദില്ലി നായർ എന്ന് വിളിച്ചിരുന്നു. എന്നാൽ തരൂർ വിശ്വ പൗരനാണെന്നാണ്. ഇന്നദ്ദേഹം പറഞ്ഞത്.

Related Articles

Latest Articles