Wednesday, January 7, 2026

ആർആർആർ ഓൺലൈൻ റിലീസ് തീയതി പ്രഖ്യാപിച്ചു: പുത്തൻ പടങ്ങൾ വളരെവേഗം ഓൺലൈൻ എത്തുന്നതിന് പിന്നിലെ കാരണം എന്ത്?

കഴിഞ്ഞ ദിവസമാണ് രാജമൗലി സംവിധാനം ചെയ്‌ത ആർ ആർ ആർ തീയേറ്ററുകളിൽ എത്തിയത്. പ്രഖ്യാപനം മുതൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയ ആർആർആറിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായകരായി എത്തുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്‌ത ചിത്രത്തിന് തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടി മുന്നേറുകയാണ്.

രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ മാത്രം 257.15 കോടിയെന്നാണ് കണക്കുകൾ പറയുന്നത്. ആദ്യ ദിവസം തന്നെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം 120.19 കോടിയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ തന്റെ ട്വിറ്റർ അക്ക്വണ്ടിലൂടെ അറിയിച്ചത്.

ഇപ്പോഴിതാ സിനിമയുടെ ഓൺലൈൻ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൺലൈൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്‌വർക്ക് ആണ്. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും ഇവർ തന്നെയാണ് റിലീസ് ചെയ്യുന്നത്. എന്നാൽ വളരെ നേരത്തെ ആണ് ഓൺലൈൻ റിലീസ് എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം നെറ്റ്ഫ്ലിക്സ് വഴിയായിരിക്കും സിനിമയുടെ ടർക്കിഷ്, സ്പാനിഷ് പതിപ്പുകൾ റിലീസ് ചെയ്യുന്നത്. ഇവർ വളരെ വലിയ തുകയ്ക്ക് ആണ് ഈ സിനിമ ഓൺലൈൻ പ്ലാറ്റ്ഫോമിന് വിറ്റത്. അതിനൊപ്പം തന്നെ ഇവർ ഒരു കണ്ടീഷൻ ഒപ്പിട്ടു നൽകുകയും ചെയ്തിരുന്നു. സിനിമ റിലീസ് ചെയ്തു നാല് ആഴ്ചക്കുള്ളിൽ സിനിമ അവർക്ക് പ്രദർശിപ്പിക്കാമെന്ന് ആയിരുന്നു ഇവർ ഓൺലൈൻ ഫ്ലാറ്റ്ഫോം മുന്നിൽവച്ച് കണ്ടീഷൻ.

എന്ത്‌കൊണ്ടാണ് പുതിയ ചിത്രങ്ങൾ ഓൺലൈൻ സ്വന്തമാക്കുന്നത് എന്ന ഒരു ചോദ്യം നിലവിലുണ്ട്. അതിനു കാരണം എത്ര വലിയ സിനിമയാണെങ്കിലും ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമാണ് ഓടുന്നത് തിയേറ്ററിൽ സിനിമകൾ ഓടുന്നത്. ഇതിനിടയിൽ തന്നെ സിനിമ വലിയ ഒരു തുക കളക്ഷൻ ആയി നേടുമെന്നതിൽ യാതൊരു സംശയവും ഇല്ല. ആദ്യദിനം തന്നെ ആർ ആർ ആർ 250 കോടി രൂപയോളമാണ് കളക്ഷൻ സ്വന്തമാക്കിയത് എന്നുള്ളതു കൊണ്ടുതന്നെ അടുത്ത രണ്ടാഴ്ചക്കുള്ളിൽ തന്നെ കളക്ഷൻ ഏകദേശം ആയിരം കോടി കടക്കും എന്ന് തീർച്ചയാണ്. അപ്പോൾ പിന്നെ നാലാഴ്ച കഴിഞ്ഞു സിനിമ ഓൺലൈനായി പ്രദർശിപ്പിക്കുന്നത്. അതിൽ വലിയ നഷ്ട്ടവുമില്ല ആശങ്കയുമില്ല.

Related Articles

Latest Articles