ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഒരു തന്ത്രപ്രധാന മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF). പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക ചൈനീസ് നിർമ്മിത ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ‘പി.എൽ-15ഇ’ (PL-15E) മിസൈലുകളുടെ റഡാർ തരംഗങ്ങൾ, ഫ്രീക്വൻസി മാതൃകകൾ, ഡാറ്റാ-ലിങ്ക് ഫോർമാറ്റുകൾ എന്നിവ ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയകരമായി ഡീകോഡ് ചെയ്ത് തിരിച്ചറിഞ്ഞു എന്ന വാർത്ത ഇക്കഴിഞ്ഞ മെയ് മാസത്തിൽ പുറത്തു വന്നിരുന്നു. ഫ്രഞ്ച് പ്രതിരോധ മാധ്യമമായ ‘മെറ്റാ-ഡിഫൻസ്’ ആണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഈ നിർണ്ണായക വിവരം അന്ന് പുറത്തുവിട്ടത്. വ്യോമാതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ വീണ്ടെടുത്ത യഥാർത്ഥ മിസൈൽ ഹാർഡ്‌വെയറുകൾ നേരിട്ട് പരിശോധിച്ച് ലബോറട്ടറി വിലയിരുത്തലുകൾ നടത്തിയതിലൂടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഈ മിസൈലിന്റെ കണ്ടെത്തൽ, ട്രാക്കിംഗ്, ഗൈഡൻസ് രീതികളെക്കുറിച്ചുള്ള മുൻകാല ആശങ്കകളെല്ലാം പൂർണ്ണമായും ഇല്ലാതാക്കാൻ ഇന്ത്യക്ക് സാധിച്ചു. #drdo #iaf #pl15e #missiledecoded #metadefense #pakistanairforce #chinesemissile #electronicwarfare #indianairforce #radarfreuqency #defenceinnovation #indopakistan #nationalsecurity

