Sunday, May 19, 2024
spot_img

പാപ്പരാസികൾ വിടാതെ പിന്തുടരുന്നു! ഗില്ലും ബോളിവുഡ് നടി സാറ അലി ഖാനും സമൂഹ മാദ്ധ്യമങ്ങളിൽ പരസ്പരം അൺ ഫോളോ ചെയ്തു

മുംബൈ : പാപ്പരാസികൾ വിടാതെ പിന്തുടരുന്നതിനിടെ സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽനിന്ന് പരസ്പരം അൺഫോളോ ചെയ്ത് ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മന്‍ ഗില്ലും ബോളിവുഡ് നടി സാറ അലി ഖാനും. പല തവണ ഗില്ലിനെയും സാറ അലി ഖാനെയും ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്ത പരന്നത്. എന്നാൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നേരത്തെ ക്രിക്കറ്റ് സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻ‍ഡുൽക്കറുമായി ഗിൽ ഡേറ്റിങ്ങിലാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ഐപിഎല്ലില്‍ തകർപ്പൻ പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ച വയ്ക്കുന്നത്. ഗിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തോൽപിച്ച് ടീം ഫൈനലിൽ കടന്നത് . ഇന്ന് രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. നിലവിൽ ഓറഞ്ച് ക്യാപ്പിനുടമ ശുഭ്മൻ ഗില്ലാണ്. 16 മത്സരങ്ങൾ കളിച്ച ഗിൽ 851 റണ്‍സാണു നേടിയത്.

Related Articles

Latest Articles