Monday, September 21, 2026

ട്രെയിനിൽ വീണ്ടും അതിക്രമം;യാത്രക്കാരനെ സഹയാത്രികൻ കുത്തിപ്പരിക്കേൽപ്പിച്ചു,പ്രതി സിയാദ് അറസ്റ്റിൽ

തൃശൂർ:കോഴിക്കോട് ഭീകരാക്രമണത്തിന് ശേഷം വീണ്ടും ട്രെയിനിൽ വച്ച് അതിക്രമം.ട്രെയിനിൽ യാത്രക്കാരനെ സഹയാത്രികൻ ആക്രമിച്ചു. പരപ്പനങ്ങാടി സ്വദേശി ദേവദാസ് എന്നയാൾക്കാണ് പരിക്കേറ്റത്. വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ സിയാദ് ദേവദാസ്നെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മരു സാ​ഗർ എക്സ്പ്രസ്സിൽ വച്ചാണ് സംഭവം. പ്രതി ഗുരുവായൂർ സ്വദേശി സിയാദ് പിടിയിലായി.

ഇന്നലെ രാത്രി 10:50ന് മരുസാ​ഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് സിയാദ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിയാദ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആർപിഎഫ് പിടികൂടി.

Related Articles

Latest Articles