Monday, November 2, 2026

നിലമ്പൂരിൽ ചിത്രം തെളിഞ്ഞു ! പി വി അൻവറടക്കം മത്സരരംഗത്തുള്ളത് പത്ത് സ്ഥാനാർത്ഥികൾ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുക പത്ത് സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്ത് എന്ന സ്ഥാനാർത്ഥിയടക്കം പിന്മാറി. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറിയിട്ടുണ്ട്. മുൻ എംഎൽഎ പി വി അൻവർ കത്രിക ചിഹ്നത്തിലാകും മത്സരിക്കുക.

അൻവർ സാദത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസാണെന്ന് നേരത്തെ പിവി അൻവർ ആരോപിച്ചിരുന്നു. ഇയാളാണ് ഇപ്പോൾ പത്രിക പിൻവലിച്ച ഒരു സ്ഥാനാർത്ഥി. മറ്റൊരാൾ പിവി അൻവറിൻ്റെ പത്രിക തള്ളപ്പെടുകയാണെങ്കിൽ പകരം മത്സരിക്കാനെന്നോണം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയ അബ്ദുറഹ്മാനാണ്. സാദിക് നടുത്തൊടി എന്ന എസ്‌ഡിപിഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക നൽകിയ മുജീബും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചു.

Related Articles

Latest Articles