Sunday, May 19, 2024
spot_img

വിമാനം താഴ്ന്നു പറന്നു; കാറ്റിൽ വീടിന്റെ ഓടുകളും ഒപ്പം പറന്നു

നെടുമ്പാശേരി : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി.

ഇന്നലെ രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ കാറ്റിലാണ് അത്താണി ശാന്തിനഗറിൽ വയലിപറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ ഓടുകളാണ് പറന്ന് നാലുപാടും വീണു നശിച്ചത്. വിമാനം ഏതെന്ന് സ്ഥിരീകരിച്ചില്ല .സംഭവത്തിൽ ആർക്കും പരുക്കില്ല.

Related Articles

Latest Articles