Monday, October 19, 2026

പ്രധാനമന്ത്രി തന്റെ ചെലവുകൾ സ്വയം വഹിക്കുന്നു; നേതാക്കൾ അദ്ദേഹത്തിനെ മാതൃകയാക്കണം: വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ

ദില്ലി : 2014-ൽ അധികാരത്തിലേറിയത് മുതൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വൈദ്യസഹായത്തിനായി ഖജനാവിൽ നിന്നും യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം. പൂനെ ആസ്ഥാനമായുളള വിവരാവകാശ പ്രവർത്തകൻ പ്രഫുൽ സർദ സമർപ്പിച്ച അപേക്ഷയിലാണ് വിവരങ്ങൾ പുറത്തുവന്നത്.

പ്രധാനമന്ത്രി സ്വന്തം ചെലവിൽ ആരോഗ്യ പരിപാലനം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി പറഞ്ഞത്. ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’ എന്ന ആരോഗ്യ പരിപാലന യജ്ഞം വെറുമൊരു ആശയം മാത്രമല്ലെന്നും രാജ്യത്തെ 135 കോടി ജനങ്ങൾക്ക് യജ്ഞം പ്രചോദനം നൽകുന്നതെന്നും പ്രഫുൽ സർദ പറഞ്ഞു.

രാജ്യത്തെ നികുതിദായകരുടെ പണം പ്രധാനമന്ത്രിയുടെ ഓഫീസിൽ യാതൊരു വിധ സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നില്ല. ഇത് സർക്കാരിലുളള വിശ്വാസം വർദ്ധിപ്പിക്കുന്നു. എംപിമാരും എംഎൽഎമാരും ഇതേ മാർഗം പിന്തുടരണമെന്നും സ്വന്തം ആരോഗ്യ പരിപാലന ചെലവുകൾ സ്വയം വഹിക്കണമെന്നും പ്രഫുൽ സർദാർ ആവശ്യപ്പെട്ടു.

Related Articles

Latest Articles