Thursday, May 23, 2024
spot_img

പ്രധാനമന്ത്രിയെന്നാൽ മുഖ്യമന്ത്രിമാരുടെ വല്യേട്ടൻ ! മോദിയില്ലാതെ സംസ്ഥാനങ്ങളിൽ വികസനം അസാധ്യം ; മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വല്യേട്ടൻ’ എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രിയെന്നാൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്. പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളിൽ വികസനം അസാധ്യമാണെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

അതേസമയം, കേന്ദ്ര സർക്കാരിന്റെ ഗുജറാത്ത് വികസനമോഡലിനെയും അദ്ദേഹം പുകഴ്ത്തി. ഗുജറാത്തിനെപ്പോലെ വികസനം തെലങ്കാനയിലും സാധ്യമാകാൻ പ്രധാനമന്ത്രിയുടെ സഹായം വേണം. അഞ്ച് ട്രില്യൺ എക്കോണമിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ടെക് സിറ്റിയായ ഹൈദരാബാദിന് വലിയ സംഭാവന നൽകാനാകും. സബർമതി നദിയിലൂടെ വികസനം സാധ്യമാക്കിയത് പോലെ മുസി നദിയിലൂടെയും വികസനം സാധ്യമാക്കാനാകും. ഹൈദരാബാദിലെ മെട്രോ വികസനത്തിന് കേന്ദ്രസർക്കാരിൻറെ സഹായം വേണമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

Related Articles

Latest Articles