Thursday, May 2, 2024
spot_img

ഹമാസ് അംഗങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളു ; ഹമാസിന് ഇസ്രായേൽ ഏറ്റവും വലിയ തിരിച്ചടി നൽകണമെന്ന് ഇലോൺ മസ്ക്

ബ്രിട്ടൺ: ഇസ്രായേൽ ഹമാസ് അംഗങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്താൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂവെന്ന് ടെസ്‌ല മേധാവി എലോൺ മസ്‌ക്. ഹമാസ് അംഗങ്ങളെ ഇസ്രായേൽ പൂർണ്ണമായും ഇല്ലാതാക്കിയില്ലെങ്കിൽ അവർ വീണ്ടും തിരിച്ചെത്തുമെന്നും ഇലോൺ മസ്ക് പറയുന്നു.

മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ കാരണം ഇസ്രായേലും ഗാസയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് എളുപ്പത്തിൽ ഉത്തരം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അതേസമയം, ഒരു സൈനിക വിജയം ഹമാസ് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മറിച്ച് ഇസ്രായേലിനെ പ്രകോപിപ്പിക്കാൻ തങ്ങളാൽ കഴിയുന്ന ഏറ്റവും മോശമായ ക്രൂരതകൾ ചെയ്യണമെന്ന് മാത്രമേ ഹമാസ് ആഗ്രഹിക്കുന്നുള്ളൂ. അതിനാൽ തന്നെ, ഇസ്രായേലിൽ നിന്ന് സാധ്യമായ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവണമെന്നും ഇലോൺ മസ്ക് പറഞ്ഞു.

Related Articles

Latest Articles