Tuesday, May 14, 2024
spot_img

ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, ഭരണകർത്താക്കളുടെയും ഹിന്ദുവിരുദ്ധ ക്ഷേത്രവിരുദ്ധ നടപടികൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ! കേരള ധർമചാര്യ സഭയും പ്രതിഷേധ രംഗത്ത് ! നാളെ സഭ ചേരും; പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കും

നിയമമസഭ സ്പീക്കർ എ എൻ ഷംസീർ ഗണപതി ഭഗവാനെ അധിക്ഷേപിച്ചു നടത്തിയ വിവാദ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടെ ഭാരതീയ മൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാമൂർത്തികളെയും അവഗണിക്കുകയും അപമതിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, ഭരണകർത്താക്കളുടെയും ഹിന്ദുവിരുദ്ധ ക്ഷേത്രവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാൻ കേരള ധർമചാര്യ സഭ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചു.

ഭരണഘടന പദവിയിൽ ഇരിക്കുന്ന നിയമനിർമ്മാണ സഭയുടെ നാഥനായ സ്പീക്കർ പദവിയുടെ മാന്യത പാലിക്കാതെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും ഹൈന്ദവ മതവിശ്വാസത്തിന്റെ ശാസ്ത്രീയതയെ ഉൾക്കൊള്ളാതെയും, മതസ്പർദ്ധ വളർത്തുക എന്ന ഉദ്ദേശത്തോടെയും സ്പീക്കർ നടത്തിയ പ്രസ്താവന എതിർക്കപ്പെടേണ്ടതാണെന്നും കേരള ധർമചാര്യ സഭ അഭിപ്രായപ്പെട്ടു.

ഹൈന്ദവ സമാജത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് കേരള ധർമ്മാചാര്യ സഭ നാളെ (ആഗസ്റ്റ് 17) രാവിലെ 10 മണിക്ക് തിരുവനന്തപുരം കൈമനം അമൃതാനന്ദമയി ആശ്രമത്തിൽ വെച്ച് ചേരുമെന്ന് സഭാധികാരികൾ അറിയിച്ചു. ധർമ്മാചാര്യ സഭയിൽ സന്യാസി വര്യന്മാർ, താന്ത്രിക ആചാര്യന്മാർ, ഹിന്ദു സമുദായ സംഘടന നേതാക്കൾ, അദ്ധ്യാത്മിക ആചാര്യന്മാർ എന്നിവർ പങ്കെടുക്കും. കൊളത്തൂർ അദ്വൈതാശ്രമം മഠ ധിപതി സംപൂജ്യ: ചിദാ നന്ദപുരി സ്വാമികളാകും നേതൃത്വം നൽകുക. ഇതിന് ശേഷം വൈകുന്നേരം 4 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആയിരങ്ങൾ അണിചേരുന്ന വിശ്വാസ സംരക്ഷണ സംഗമം നടക്കും,
കേരളത്തിലെ പ്രമുഖ സന്യാസിവര്യന്മാർ, താന്ത്രിക ആചാര്യന്മാർ സമുദായ സംഘടന നേതാക്കൾ എന്നിവർ സംഗമത്തിൽ പ്രസംഗിക്കും.ശേഷം വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗണേശ വിഗ്രഹവും വഹിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. ഭക്തജനങ്ങൾ പ്രതീകാത്മകമായി നാളികേരമുടച്ച് വിശ്വാസ സംരക്ഷണ പ്രതിജ്ഞ എടുക്കുമെന്നും ഹിന്ദു സംഘടന നേതാക്കൾ അറിയിച്ചു.

Related Articles

Latest Articles