Friday, September 25, 2026

റേഡിയോ ജോക്കി രാജേഷ് വധക്കേസ്; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി, നടപടി റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്ന്, ഇനി പ്രോസിക്യൂട്ടർ ഗീനാകുമാരി വിചാരണക്ക് ഹാജരാകും

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. കേസിലെ ദൃക്സാക്ഷി, പ്രതിഭാഗത്തിന് അനുകൂലമായി കൂറുമാറിയതിൽ അഡ്വക്കേറ്റ് റെക്സിന് വീഴ്ചയുണ്ടായെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നടപടി. പ്രോസിക്യൂട്ടർ ഗീനാകുമാരി ആയിരിക്കും ഇനി വിചാരണക്ക് ഹാജരാകുക. ഖത്തറിൽ നിന്നും ഗൂഡാലോചന നടത്തിയാണ് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തുന്നത്.

ഖത്തറിലെ വ്യവസായായി സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള ബന്ധത്തിൽ സംശയിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കിളമാനൂർ മടവൂരിലുള്ള റിക്കോർഡിംഗ് മുറിയിലിട്ട് നാലംഗം സംഘം വെട്ടിക്കൊല്ലുമ്പോള്‍ ഒപ്പമുണ്ടയിരുന്നത് സുഹൃത്തായ കുട്ടനായിരുന്നു. കുട്ടനും വെട്ടുകിട്ടിയിരുന്നു. വിചാരണ വേളയിൽ അക്രമിസംഘത്തെ കുട്ടൻ കോടതിയിൽ തിരിച്ചറിഞ്ഞു.

Related Articles

Latest Articles