ഇടുക്കി: മൂന്നാർ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനുള്ള റേഡിയോ കോളര്‍
നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയമ്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയമ്പത്തൂരിൽ പോയി റേഡിയോ കോളർ കൈപ്പറ്റും.
റേഡിയോ കോളർ കൊണ്ടുവരുന്നതിൽ രണ്ട് ദിവസമായി അനിശ്ചിതത്വം നിലനിന്നിരുന്നു. റേഡിയോ കോളർ ബെംഗളൂരുവിൽ നിന്ന് കൊണ്ട് വരാനായിരുന്നു ആദ്യതീരുമാനം. ഇതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഉടൻ സുപ്രീംകോടതിയിൽ ഹർജി നൽകും. എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ അരിക്കൊമ്പനെ കോടനാടേക്ക് മാറ്റണമെന്ന ആവശ്യം സർക്കാർ സുപ്രീംകോടതിയിൽ ആവർത്തിക്കുമെന്നാണ് സൂചന. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും.

