Saturday, May 18, 2024
spot_img

രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം! വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി

ദില്ലി : രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം. ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണം ചെ​യ്യു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യ്ക്കു പി​ന്നാ​ലെ രാ​ജ്യ​സ​ഭ​യും ഇന്നലെ പാ​സാ​ക്കി. ഒറ്റക്കെട്ടായാണ് രാ​ജ്യ​സ​ഭ ഇ​ന്ന​ലെ ബി​ൽ പാസാക്കിയ​ത്.

അതെസമയം രാ​ജ്യ​ത്തെ പ​കു​തി സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ൾ​കൂ​ടി മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​ക്കി​യ​ ശേ​ഷ​മേ ഈ ​ബി​ൽ നി​യ​മ​മാ​കൂ. നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ലും 2027ലെ ​അ​ടു​ത്ത സെ​ൻ​സ​സി​നും അ​തി​നു​ ശേ​ഷ​മു​ള്ള ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​ണ​യ​ത്തി​നും ശേ​ഷമാകും വ​നി​താ​ സം​വ​ര​ണംനടപ്പിലാക്കുക. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​തു​പോ​ലെ ചെ​യ്യാ​നാ​ണ് സെ​ൻ​സ​സും ഡീ​ലി​മി​റ്റേ​ഷ​നും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് ബി​ജെ​പി അ​ദ്ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ പ​റ​ഞ്ഞു.രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നാ​യ​ല്ല, ശരിയായ രീ​തി​യി​ൽ, ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു ചെ​യ്യു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജെ.​പി. ന​ഡ്ഡ വി​ശ​ദീ​ക​രി​ച്ചു.

സ്ത്രീ​ക​ൾ​ക്കു സം​വ​ര​ണം ചെ​യ്യാ​നു​ള്ള സീ​റ്റു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നു സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്നും അദ്ദേഹം അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നു​ള്ള ഏ​ക പോം​വ​ഴി ഒ​രു സെ​ൻ​സ​സ് ന​ട​ത്തി വ​നി​താ സീ​റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഡീ​ലി​മി​റ്റേ​ഷ​ൻ പാ​ന​ലി​നെ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles