Friday, May 10, 2024
spot_img

“പ്രശ്നങ്ങൾ തുടങ്ങി വച്ചത് ജസ്റ്റിൻ ട്രൂഡോ !നമ്മുടെ പ്രതിരോധം നമ്മുടെ ഉത്തരവാദിത്വം; അതിനു ചെയ്യേണ്ട കാര്യങ്ങൾ ഭാരതം ശക്തമായി ചെയ്യും” ഭാരതം – കാനഡ നയതന്ത്ര ബന്ധത്തിൽ വീണ വിള്ളലുകളിൽ പ്രതികരിച്ച് തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള

നിലവിലെ ഭാരതം – കാനഡ നയതന്ത്ര ബന്ധം മോശമായതിന് പിന്നിലെ പ്രശ്നങ്ങൾ തുടങ്ങി വച്ചത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെയാണെന്ന് അഭിപ്രായപ്പെട്ട് തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള. നമ്മുടെ പ്രതിരോധം നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനു ചെയ്യേണ്ട കാര്യങ്ങൾ ഭാരതം ശക്തമായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ പാകിസ്ഥാൻ സഹായത്തോടെയാണോ കാനഡയുടെ നീക്കം എന്ന പേരിൽ ജനം ടിവി സംഘടിപ്പിച്ച ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജസ്റ്റിൻ ട്രൂഡോ തന്നെ തുടങ്ങിവച്ച ഒരു പ്രശ്നമാണിത്. ഈ പ്രശ്നത്തിൽ ഭാരതം ശക്തമായ നിലയിൽ നിലപാടുകൾ എടുക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തപ്പോഴാണ് ലോകം മുഴുവൻ ഇത് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി കാനഡയിലും അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഒക്കെ സിഖ് ഫോർ ജസ്റ്റിസ് എന്ന് പറയുന്ന ഒരു സംഘടനയും അതിന്റെ കീഴിൽ വരുന്ന പല ഉപസംഘടനകളും ഭാരതത്തെ പരമാവധി ബുദ്ധിമുട്ടിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. അവർക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യമായി കാര്യങ്ങൾ ചെയ്യാൻ സാധ്യതയുള്ള ഒരു രാജ്യമായി കാനഡ മാറിക്കഴിഞ്ഞു. കാനഡ ഇവരുടെ താവളമാണ്. ഇത് പല രീതിയിൽ, കഴിഞ്ഞ കർഷക സമരത്തിന്റെ കാലത്ത്, അതിനു മുൻപ് ഖാലിസ്ഥാന്റെ റഫറണ്ടം എന്ന പേരിൽ തുടങ്ങിവച്ച പദ്ധതി, ഇതിന്റെയൊക്കെ കാലത്ത് നമ്മുടെ രാജ്യത്ത് എന്തു കുഴപ്പം ഉണ്ടായാലും അതിന്റെ എല്ലാം പിന്നിൽ ഈ രാജ്യത്ത് ഒരു അരാജകത്വം ഉണ്ടാക്കുക, തമ്മിലടി ഉണ്ടാക്കുക, പല മതങ്ങൾ തമ്മിൽ, നാട്ടുകാർ തമ്മിൽ സംഘർഷം ഉണ്ടാക്കുക തുടങ്ങി രാജ്യത്ത് അരാജകത്വം ഉണ്ടാക്കാനുള്ള സകലതും, അത് കർഷകരെ ഉപയോഗിച്ചിട്ടായാലും സർവ്വകലാശാല വിദ്യാർത്ഥികളെ ഉപയോഗിച്ചിട്ടായാലും ന്യൂനപക്ഷങ്ങളെ ഉപയോഗിച്ചിട്ടായാലും ഇതെല്ലാം ഇവർ ചെയ്യുന്നത് രാജ്യത്തിന്റെ അരാജകത്വം ഉറപ്പാക്കാനാണ്. അല്ലാതെ ഖാലിസ്ഥാൻ എന്ന് പറയുന്ന, പല ആളുകൾക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ഖാലിസ്ഥാൻ എന്ന രീതിയിൽ ഒരിക്കലും ഒരു വിഘടന വാദം പൊട്ടിപ്പുറപ്പെടാനോ ഉണ്ടാകാനോ പോകുന്നില്ല. രാജ്യത്തിന് പുറത്തു മാത്രമേ ഇത്തരത്തിൽ അവർക്ക് ഇൻഫ്രാ സ്ട്രക്ചർ ഉള്ളൂ. ഭാരതത്തിനുള്ളിൽ പഞ്ചാബിനുള്ളിൽ അങ്ങനെ യാതൊരു പിന്തുണയും അവർക്കില്ല. ഇവർ ഭാരതത്തിനെതിരെ അതിശക്തമായി പ്രവർത്തിക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി. ഇതിനെതിരെ ഭാരതം അതിശക്തമായ നിലയിൽ എഴുത്തു കുത്തുകൾ നടത്തുകയും പ്രസ്താവനകൾ നടത്തുകയും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും നടപടികൾ ഉണ്ടാകുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അതിനെയൊക്കെ പൂർണമായും അവഗണിക്കുന്ന നിലപാടാണ് ജസ്റ്റിൻ ട്രൂഡോ എടുത്തിരുന്നത്. അതിനു നിരവധി കാരണങ്ങളുണ്ട്. ആ നിലപാടിനോട് ശക്തമായി നമ്മൾ പ്രതികരിച്ചു തുടങ്ങി. അതായത് പുറമേ കാണത്തക്ക രീതിയിൽ പ്രതികരിച്ചു തുടങ്ങിയപ്പോൾ മാത്രമാണ് ഇവർക്കെല്ലാം വലിയ പ്രശ്നങ്ങൾ ഉണ്ടായത്. ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ചെയ്തത് അന്താരാഷ്ട്ര നയ തന്ത്ര ബന്ധങ്ങളിൽ സാധാരണ ആരും ചെയ്യാത്ത ഒരു കാര്യമാണ്. ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വേട്ടപ്പട്ടികളുടെ മുന്നിൽ ഇട്ടുകൊടുക്കുന്ന ഒരു നിലപാടാണ് അദ്ദേഹം ചെയ്തത്. യാതൊരു തെളിവു പോലുമില്ലാതെയാണ് അദ്ദേഹം ഇത് പറയുന്നത്. ഇപ്പോൾ റോയുടെ ഉദ്യോഗസ്ഥനാണെങ്കിലോ , ISI യുടെ ഉദ്യോഗസ്ഥനാണെങ്കിലോ , CIA യുടെ ഉദ്യോഗസ്ഥനാണെങ്കിലോ നിയന്ത്ര രംഗത്ത് പലതരത്തിലുള്ള ഉദ്യോഗസ്ഥർ പല എംബസികളിലും പോകുന്നത് സർവ്വസാധാരണമാണ്. അത് ഭാരതം മാത്രമായി ചെയ്യുന്ന കാര്യമല്ല. പക്ഷേ ഇദ്ദേഹം ഇത് പറയുന്നത് കേട്ടാൽ ഭാരതം എന്തോ ഒരു ഗൂഢശക്തിയാണ്, അവിടെ എന്തോ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് തരത്തിലാണ് ജസ്റ്റിൻ ട്രൂഡോ ഇത് അവതരിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ അതിന് തക്കതായ മറുപടി കൊടുത്തിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോ തന്നെ സ്വന്തം കടയിൽ വീണ ഒരു അവസ്ഥയാണ്. ഇപ്പോൾ ഈ വിഷയം എങ്ങനെയെങ്കിലും മാറ്റിയെടുക്കുവാനോ അല്ലെങ്കിൽ അതിന് ലഘൂകരിക്കുവാനോ ഉള്ള ശ്രമമായിരിക്കും ഇനി കനേഡിയൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വരുന്ന ദിവസങ്ങളിൽ ഉണ്ടാകുക.

വോട്ട് ബാങ്ക് ലക്ഷ്യം മാത്രമല്ല ജസ്റ്റിൻ ട്രൂഡോ യ്ക്കുള്ളത്. വോട്ട് ബാങ്ക് ഒരു ലക്ഷ്യമാണ്. Ndp എന്ന പാർട്ടി പരസ്യമായി തന്നെ ഖാലിസ്ഥൻ തീവ്രവാദികളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. അവരുടെ സപ്പോർട്ടിലാണ് അദ്ദേഹം നിലനിൽക്കുന്നത്. 1985ലെ കനിഷ്ക ദുരന്തം നടക്കുന്ന സമയത്തെ ഭാരതവും ഇന്നത്തെ ഭാരതവും തമ്മിലുള്ള വ്യത്യാസം, പ്രതികരണങ്ങളിലും ആഗോളതലത്തിലും യുഎൻ പോലുള്ള ആഗോള സഭകളിലും നയതന്ത്ര രംഗത്തും വളരെ വലുതാണ്. തൽവീന്ദർ സിംഗ് പൽമാർ, തുടർച്ചയായി ഭാരതത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന് കാണിച്ചുകൊണ്ട്, അയാളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1982ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പിതാവിന് കത്തെഴുതിയിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. നമുക്കൊന്നും ചെയ്യാൻ സാധിച്ചില്ല. നമ്മൾ ആവശ്യപ്പെട്ടു, അവർ നിരസിച്ചു. അതേ മനുഷ്യനാണ് 1985 ൽ കനിഷ്ക ദുരന്തം ഉണ്ടാക്കിയത്. അന്ന് 325 പേരാണ് മരിച്ചത്. 325 നിരപരാധികളുടെ ചോരയുടെ മണമുണ്ട് ജസ്റ്റിൻ ട്രൂഡോയുടെ കുടുംബത്തിന്. അന്ന് മരണപ്പെട്ടവരിലേറെയും ഭാരതീയ വംശജരായിരുന്നു. എന്നാൽ അന്നത്തെ ഭാരതം അല്ല ഇന്നത്തെ ഭാരതം. അന്ന് നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റിയില്ല. അന്നത്തെ കാലത്ത് വിമാനം ഉപയോഗിച്ച് കൊണ്ടുള്ള ഒരു തീവ്രവാദി ആക്രമണം കേട്ട് കേൾവി ഇല്ലാത്ത കാര്യമായിരുന്നു. ഇപ്പോഴും അത് വലിയ ദുരന്തമായി തന്നെയാണ് കണക്ക് കൂട്ടുന്നത്. എന്നിട്ട് പോലും കാര്യമായി കാനഡയിൽ സ്വാധീനം ചെലുത്തുവാനോ, കാനഡയെ സമ്മർദ്ദത്തിൽ ആക്കുവാനോ നമുക്ക് സാധിച്ചില്ല. അന്ന് നമുക്ക് നിരവധി കെട്ടുപാടുകൾ ഉണ്ടായിരുന്നു, നമുക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ ഭാരതം അതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ജസ്റ്റിൻ ട്രൂഡോ ഈ വിഷയം ഉന്നയിച്ചപ്പോൾ അതിന് തെളിവ് എവിടെ എന്ന് ചോദിക്കുന്നതിനോടൊപ്പം തന്നെ ഞങ്ങൾ അങ്ങോട്ട് പറഞ്ഞ കാര്യങ്ങൾക്ക് എന്ത് നടപടിയെടുത്തു എന്ന് പ്രധാനമന്ത്രി ചോദിച്ചു എന്നാണ് ദില്ലിയിലെ ചില മാദ്ധ്യമ പ്രവർത്തകർ പറഞ്ഞത്. അതായത് പ്രധാനമന്ത്രി തിരികെ അങ്ങോട്ട് പറയുകയായിരുന്നു. ഞങ്ങൾ കുറെ നാളുകളായി കുറെ വിഷയങ്ങൾ നിങ്ങളുടെ മുന്നിൽ ഉന്നയിക്കുന്നുണ്ട്. അതിന് നിങ്ങൾ എന്തു നടപടി എടുത്തു? അതു പറഞ്ഞിട്ട് നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ശക്തമായ ഭാഷയിൽ തന്നെ ജസ്റ്റിൻ ട്രൂഡോയോട് പറഞ്ഞത്. ജസ്റ്റിൻ ട്രൂഡോ ഇവിടെയെത്തിയപ്പോൾ നമ്മൾ നമ്മുടെ അനിഷ്ടം വളരെ വ്യക്തമായി തന്നെ കാണിച്ചിട്ടുണ്ട്. മറ്റ് ലോക നേതാക്കളെ ഒക്കെ പുതിയ കാറുകളിൽ സ്വീകരിച്ചപ്പോൾ ഇദ്ദേഹത്തെ സ്വീകരിക്കാൻ പോയത് 2015 മോഡൽ കാർ ആണെന്ന് പറയുന്നു. അതിൽ എത്രത്തോളം സത്യാവസ്ഥയുണ്ടെന്നോ യാദൃശ്ചികമായി സംഭവിച്ചതാണോ എന്നോ എനിക്കറിയില്ല. പക്ഷേ അദ്ദേഹവുമായി മാത്രമാണ് വന്ന രാഷ്ട്രത്തലവന്മാരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്താത്തത്. മറ്റെല്ലാ നേതാക്കളെയും കണ്ടു. പ്രധാനപ്പെട്ട ജി20 സെമിനാറുകളിലൊന്നും ജസ്റ്റിൻ ട്രൂഡോയെ കണ്ടില്ല. അപ്പോഴേക്കും അയാൾക്ക് നമ്മുടെ നിലപാട് മനസ്സിലായിട്ടുണ്ട്. പറഞ്ഞുവന്നത് ഭാരതം പണ്ടുകാലത്ത് അല്ലെങ്കിൽ ഒരുകാലത്ത് നമ്മുടെ മുഖമുദ്ര എന്ന് പറയുന്നത്, അന്താരാഷ്ട്ര തലത്തിൽ നമ്മുടെ മുഖമുദ്ര എന്ന് പറയുന്നത് ഒരുതരത്തിലുള്ള വിധേയത്വവും മറ്റൊന്ന് പ്രതിരോധവും ആയിരുന്നു. അതായത് ആരെയും പിണക്കാതിരിക്കുക നമ്മളെ ഉപദ്രവിക്കുന്നവരോട് പോലും ആ നയമാണ്. മുഖ മോശം ആക്കണ്ട എന്നൊരു നയം മറുഭാഗത്ത് പ്രതിരോധമാണ്. അതിർത്തിയിൽ ആയാലും മറ്റ് ഒഫെൻസീവ് ആക്ഷൻ ഏത് രാജ്യത്തിൽ നിന്ന് വന്നാലും പ്രതിരോധത്തിൽ ഊന്നി നിന്നുള്ള പ്രതികരണം മാത്രമായിരുന്നു നമ്മൾ കൊടുത്തുകൊണ്ടിരുന്നത്. 26/11 എന്ന തീവ്രവാദി ആക്രമണം നടന്നപ്പോൾ പോലും നമ്മുടെ പ്രതികരണത്തിൽ അത് കണ്ടതാണ്. പക്ഷേ ഇന്നത്തെ ഭാരതം അത് നിന്നെല്ലാം പൂർണമായി മാറിയിരിക്കുന്നു. ഒരു 360 ഡിഗ്രി ഷിഫ്റ്റ് ഉണ്ടായിട്ടുണ്ട്. ഭാരതത്തിന്റെ നടപടികളിൽ. ഇത് തീർച്ചയായുംജസ്റ്റിൻ ട്രൂഡോ സ്വയം ചെന്ന് കയറിയ ട്രാപ്പ് ആണ്. ആ ട്രാപ്പിൽ നിന്ന് ഊരിപ്പോരാൻ അയാൾ നന്നായി വിഷമിക്കും. പണ്ട് പാകിസ്ഥാൻ ശ്രമിച്ചതാണ്. K 2 എന്ന പദ്ധതിയുണ്ടായിരുന്നു പാകിസ്ഥാന്. വിദേശത്തുനിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു വലിയ പങ്ക്, തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ അമേരിക്ക അടക്കം നൽകിയ ഫണ്ട് ഇവർ വഴി തിരിച്ചുവിട്ടത് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ ആയിരുന്നു, ഒളി യുദ്ധം ചെയ്യാനായിരുന്നു. ഖാലിസ്ഥാൻ, കശ്മീർ ഈ രണ്ട് k യും പരാജയപ്പെട്ടു. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം പണവും പോയി ഇന്നവർ നിലനിൽപ്പില്ലാതെ അതിജീവിക്കാൻ കഴിയാതെ വിഷമിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ അല്ലെങ്കിലും കാനഡയും തിരിച്ചടി ഉണ്ടാകും. കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ അവസ്ഥയിൽ മറ്റു രാജ്യങ്ങൾക്ക് ഭാരതത്തെ പിണക്കാനാവില്ല. എങ്കിലും ഉപദ്രവം ചെയ്യാൻ സാധ്യതയുള്ള ഒന്നോ രണ്ടോ രാജ്യങ്ങൾ ഉണ്ട്. അവർ തീർച്ചയായും ചിലപ്പോൾ തുടക്കത്തിൽ കന്നഡയോട് ഒന്ന് വിധേയത്വം പ്രകടിപ്പിച്ച് നിൽക്കാൻ സാധ്യതയുണ്ട്. പക്ഷേ പൊതുവേ ഭാരതത്തെ ആ തരത്തിൽ ഉപദ്രവിക്കാനോ മറ്റുതരത്തിൽ ഭാരതത്തെ പ്രതിരോധത്തിലാക്കാനോ സാധ്യമല്ല. പാകിസ്ഥാന്റെ പണമല്ല ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളിൽ ഉള്ളത്. മറിച്ച് പാകിസ്ഥാൻ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ്. ഖാലിസ്ഥാൻ തീവ്രവാദികൾ ആയാലും ഇസ്ലാമിക തീവ്രവാദികൾ ആയാലും ഇവരുടെ ഒരു കൂട്ടുകെട്ട് ഇപ്പോൾ വിദേശത്ത് വളരെ ശക്തമാണ്. അതിൽ യാതൊരു സംശയവുമില്ല. കാനഡയിലെ ഹിന്ദുക്കളെ ശക്തമായി നേരിട്ട് തന്നെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ന്യൂയോർക്കിലിരിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ നേതാവാണ്. അയാളാണ് കാനഡയിലെ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് നിങ്ങൾ കാനഡ വിട്ടു പോകണമെന്ന്. അതിനർത്ഥം അതിർത്തികൾക്ക് അപ്പുറം ഇത് വലിയ ഭാരതവിരുദ്ധ മൂവ്മെന്റായി മാറിയിട്ടുണ്ട്. അതിനു നേരിടുക എന്നല്ലാതെ നമുക്ക് മുന്നിൽ വേറെ മാർഗങ്ങൾ ഇല്ല. നമ്മൾ പ്രതിരോധത്തിൽ കളിച്ചിട്ടോ പ്രസ്താവന യുദ്ധം നടത്തിയിട്ടോ കാര്യമില്ല അതിനെ ശക്തമായി തന്നെ നേരിടണം. ശക്തമായി നേരിടാനുള്ള നടപടികൾ ഭാരതം എടുക്കുന്നുണ്ട്. അതാണ് ഇവരെയെല്ലാം ഞെട്ടിച്ചിട്ടുള്ളത്. കാരണം ഭാരതത്തിന്റെ ഭാഗത്തുനിന്ന് അവർ പ്രതീക്ഷിക്കുന്നത് ഇത്തരം കാര്യങ്ങൾ അല്ല. ഇതുവരെ അവരുടെ അനുഭവം അതല്ല. അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ, വെടിവെപ്പിലാണ് ഇവർ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇനി ഭാരതത്തിന്റെ ഇന്റലിജൻസ് ഏജൻസി തന്നെയാണ് ഇതിന്റെ പുറകിൽ എങ്കിൽ പോലും, അങ്ങനെ ഞാൻ പറയുന്നില്ല അങ്ങനെയല്ലെന്ന് വിശ്വസിക്കാം. പക്ഷേ അങ്ങനെയാണെങ്കിൽ പോലും അതിൽ ഇത്ര വലിയ പുതുമ എന്താണ്? അമേരിക്ക ആയാലും CIA ആയാലും മൊസാദ് ആയാലും KGB ഉണ്ടായിരുന്നപ്പോൾ KGB ആയാലും ഐസിസ് പോലും ഇത്തരം ഓപ്പറേഷനുകൾ നടത്തിയിട്ടില്ലേ? ഭാരതത്തിന് മാത്രം ഇതൊന്നും ചെയ്യാൻ പാടില്ലേ? നമ്മൾ നമ്മുടെ കൈകൾ പുറകിൽ കെട്ടി ശത്രുവിനെ നേരിടണം എന്നാണോ ഇവർ കരുതുന്നത്? പ്രത്യേകിച്ചും പാശ്ചാത്യലോകം. അതൊന്നും ഇനി നടപ്പുള്ള കാര്യമല്ല. നമ്മുടെ പ്രതിരോധം നമ്മുടെ ഉത്തരവാദിത്വമാണ്. അതിനു ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ശക്തമായി ചെയ്യും.” അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles