Tuesday, October 6, 2026

മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; റിമാൻഡിലുള്ള യൂട്യൂബർ മണവാളനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ തൃശ്ശൂര്‍ ജില്ലാ ജയിലില്‍ റിമാൻഡിൽ കഴിയുന്ന യുട്യൂബർ മണവാളൻ മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുടി മുറിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഷഹീന്‍ ഷാക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായത്. തൃശൂർ ജില്ലാ അധികൃതരുടേതാണ് നടപടി.

തൃശ്ശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ മണവാളൻ ഒളിവിൽ പോകുകയായിരുന്നു.പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്ന് തൃശ്ശൂര്‍ ടൗൺ വെസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്‌തത്. മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിൻ്റെ ഉടമയായ മുഹമ്മദ് ഷഹീൻ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു.

ഏപ്രിൽ 19നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാര്‍ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു

Related Articles

Latest Articles