Tuesday, October 6, 2026

അയോ ഉപഗ്രഹത്തിൽ നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രലോകം

സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്ന ബഹിരാകാശ വസ്തുവാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ‘അയോ’. നിരന്തരം പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതങ്ങളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഉപരിതലവും കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന അയോയിൽ, ഉപരിതലത്തിന് താഴെ വലിയ അളവിൽ താപം രൂപപ്പെടുന്നുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് നാസ. പതിറ്റാണ്ടുകളായി ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന താപം മാത്രമാണ് ശാസ്ത്രജ്ഞർക്ക് അളക്കാൻ സാധിച്ചിരുന്നത്. എന്നാൽ നാസയുടെ ‘ജൂനോ’ (Juno) പേടകത്തിൽ നിന്നുള്ള പുതിയ നിരീക്ഷണങ്ങൾ ഉപരിതലത്തിന് അടിയിലേക്ക് ഇറടിച്ചെന്ന് പഠനം നടത്താനും അവിടുത്തെ താപനില കൃത്യമായി തിട്ടപ്പെടുത്താനും സഹായിച്ചിരിക്കുന്നു #io #jupiter #nasa #juno #space #volcano #astronomy #science #spaceexploration #solarsystem

Related Articles

Latest Articles