Sunday, September 27, 2026

അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഊർജ്ജിതം; ദില്ലിയിലും അന്വേഷണം പുരോഗമിക്കുന്നു,താമസിച്ചിരുന്ന ഇടങ്ങളിലെ വിവരങ്ങൾ പൊലീസിന്

ദില്ലി: പഞ്ചാബിലെ വിഘടനാവദി നേതാവ് അമൃത് പാൽ സിങ്ങിനായി ദില്ലിയിലും തെരച്ചിൽ ആരംഭിച്ചു. പഞ്ചാബ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും തെരച്ചിൽ നടത്തുന്നത്. അമൃത് പാൽ സിങ്ങിന്റെ അനുയായികളിൽ ഒരാളെ ഇന്നലെ ദില്ലിയിൽ വച്ച് പിടികൂടിയിരുന്നു. അമിത് സിംഗ് എന്നയാളെയാണ് തിലക് വിഹാറിൽ വച്ച് പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചയായി അമൃത്പാൽസിങ്ങിനായി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുകയാണ്. അവസാനമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചിരുന്നു എന്ന വിവരമാണ് പോലീസിന് ഉള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലും മറ്റ് അതിർത്തി മേഖലകളിലും നിരീക്ഷണം തുടരുന്നുണ്ട്.

Related Articles

Latest Articles