Friday, May 17, 2024
spot_img

‘സ്ഥിതി അതീവ ഗുരുതരം ‘; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

കോഴിക്കോട് : കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഐഎസ് റിക്രൂട്ടിംഗ് കേന്ദ്രമായി കേരളം മാറിയെന്നും . കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ല, പൊലീസ് ഇവിടെ മൂകസാക്ഷിയാണെന്നും നദ്ദ ആരോപിച്ചു. മാത്രമല്ല കേസെടുക്കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും ആദ്ദേഹം പറഞ്ഞു. കോഴിക്കോട് മാരാര്‍ജി ഭവന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെ പി നദ്ദ.

അതേസമയം കേരളത്തിലെ ആരോഗ്യ രംഗത്തെ കുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡല്‍ ആണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. നിഷേധാത്മക സമീപനമാണ് കേരളം ഇപ്പോൾ സ്വീകരിക്കുന്നതെന്നും നദ്ദ വിമര്‍ശിച്ചു.

കേന്ദ്രസർക്കാർ പദ്ധതികള്‍ വേണ്ട രീതിയില്‍ കേരളത്തിൽ നടപ്പിലാക്കുന്നില്ല, പുതിയ വ്യവസായങ്ങള്‍ ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട് പക്ഷേ, പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ , കേരളത്തില്‍ കോവിഡ് വാക്സിനേഷന്‍ വിജയിപ്പിക്കാന്‍ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വാക്സിന്‍ നല്‍കുന്നതില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles