Monday, April 29, 2024
spot_img

വില്ലനായി ചിതറി തെറിച്ചെത്തിയ തീപ്പൊരി ! തമലത്ത് പടക്കകട കത്തി; മൂന്ന് പേർക്ക് പരിക്ക്

പൂജപ്പുര തമലത്ത് പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കടയിലെ ജോലിക്കാരായ സരള, ഗീതാഞ്ജലി, പടക്കം വാങ്ങാനെത്തിയ യുവാവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ നടന്ന സംഭവത്തിൽ കടയ്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമലം എൽ. പി സ്‌കൂളിന് സമീപം പ്രവർത്തിച്ചു വരുന്നചന്ദ്രിക സ്റ്റോർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. സ്റ്റേഷനറി കടയായ ഇവിടെ ദീപാവലിയോടനുബന്ധിച്ച് പടക്കവും വിൽക്കുകയായിരുന്നു. കടയുടെ മുന്നിൽ സ്റ്റാളിട്ട് പടക്കങ്ങൾ പ്രദർശിപ്പിച്ചിരുന്നു.സമീപ പ്രദേശങ്ങളിൽ പൊട്ടിച്ച പടക്കത്തിൽ നിന്ന് തീപ്പൊരി സ്റ്റാളിൽ തെറിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുറികളിലായി പ്രവർത്തിച്ചിരുന്ന കട മുഴുവൻ കത്തി നശിച്ചു. കടയുടെ മുന്നിലുള്ള വൈദ്യുത ലൈനിലേക്കും തീപടർന്നു.വിവരമറിഞ്ഞ് അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. നാശ നഷ്ടം കണക്കാക്കിയിട്ടില്ല. നിയമപരമായാണ് കട പ്രവർത്തിച്ചിരുന്നതെന്ന് ഉടമസ്ഥൻ പറഞ്ഞു.

Related Articles

Latest Articles