Saturday, May 4, 2024
spot_img

അമിതവേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു;
പിഞ്ചുകുഞ്ഞിനടക്കമുള്ള യാത്രക്കാർക്കിത് രണ്ടാം ജന്മം

കോഴിക്കോട് : അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള യാത്രക്കാർ. കോഴിക്കോട് കരുമലയിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പൂനൂർ തേക്കിൻതോട്ടത്ത് താമസിക്കുന്ന നാലംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കുകൾ പറ്റിയ കുടുംബം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Related Articles

Latest Articles