Wednesday, May 22, 2024
spot_img

വിറങ്ങലിച്ച നിമിഷങ്ങൾ ;ആശങ്കയ്ക്ക് വിരാമം,കൊച്ചിയില്‍ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം ഒടുവില്‍‌ കരിപ്പൂരിലെത്തി,മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കിയത്

കോഴിക്കോട് :ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ടതായിരുന്നു സ്പൈസ് ജെറ്റ് വിമാനം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സ്‌പൈസ് ജെറ്റ് വിമാനം ഒടുവില്‍ കരിപ്പൂരില്‍ ഇറങ്ങി.സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. പൈലറ്റ് വിവരം നൽകിയതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ സാധിച്ചത്. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് വിമാനം കൊച്ചിയിലേക്ക് തിരിച്ച് വിട്ടത്.

Related Articles

Latest Articles