Wednesday, May 15, 2024
spot_img

തിരുവട്ടാർ ആഞ്ജനേയ സ്വാമിയുടെ പുണ്യ ഭൂമിയിലേക്ക് മഹാവിഷ്ണുവിന്റെ ചൈതന്യവും !മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നാളെ (സെപ്റ്റംബർ 10) നടക്കും; മുഖ്യാതിഥി ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ; ഭക്തിനിർഭരനിമിഷങ്ങൾ തത്സമയം ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവട്ടാർ: ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ പൂജ നാളെ നടക്കും. 2023 സെപ്റ്റംബർ 10-ന് രാവിലെ 8.47 മുതൽ 10.50 വരെയാണ് തിരുവട്ടാർ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ മഹാവിഷ്ണു (സുദർശനമൂർത്തി) ക്ഷേത്രത്തിന്റെ സ്ഥാപക പൂജ നടക്കുക. ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ ആണ് ചടങ്ങിലെ മുഖ്യാതിഥി. 6.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് ക്ഷേത്രത്തിന്റെ സ്ഥാപക പൂജ നടക്കും.

ബിജെപി കന്യാകുമാരി പ്രസിഡന്റ് സി.ധർമ്മരാജ്, ബിജെപി കന്യാകുമാരി ഘടകം സാമ്പത്തിക വിഭാഗം തലവൻ ടി. അയ്യപ്പൻ, എൻ. രാധാകൃഷ്ണൻ, SRK ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് കുലശേഖരം, ശ്രീ തവതിരുആഞ്ജനേയ സിദ്ധർ, സെങ്കോൽ അധീനം ശ്രീലശ്രീ ശിവപ്രകാശ ദേശിക സത്യ,
ജ്ഞാന പരമാചാര്യ സ്വാമികൾ, അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് കേരള സർക്കാർ ഡോ. പീയുഷ് എം.നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും .

മഹാവിഷ്ണു ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ ഭക്തിനിർഭരനിമിഷങ്ങൾ രാവിലെ 6.30 മുതൽ ഭക്തർക്ക് തത്സമയം തത്വമയിലൂടെ വീക്ഷിക്കാവുന്നതാണ്. തത്സമയ ദൃശ്യങ്ങൾ വീക്ഷിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാം

http://bit.ly/40h4Ifn


Related Articles

Latest Articles