Monday, April 29, 2024
spot_img

നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി 51 അക്ഷര ദേവതാ ക്ഷേത്രമായ പൗർണ്ണമിക്കാവ് !

സർവ്വമംഗളകാരിണിയും അഭീഷ്ടവരദായനിയുമായ വിഴിഞ്ഞം വെങ്ങാനൂർ പൗര്ണ്ണമിക്കാവ്, ശ്രീ ബാല ത്രിപുര സുന്ദരി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം, 2023 ഒക്ടോബർ 15 മുതൽ 28 വരെ നടക്കുകയാണ്. ജ്യോൽസ്യൻ മലയിൻകീഴ് കണ്ണൻ നായർ, പൂജനീയ യജഞാചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിലിന്റേയും നേതൃത്വത്തിലും മേൽശാന്തി സജീവന്റെ കാർമ്മികത്വത്തിലുമാണ് നവരാത്രി ആഘോഷവും പൂജ ചടങ്ങുകളും നടക്കുന്നത്. കൂടാതെ, നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഡോ. പള്ളിക്കൽ സുനിൽ യജഞാചാര്യനായി ദേവീമാഹാത്മ്യ സത്രവും ശിവപുരാണ വിശകലനവും നടക്കും. ഒക്ടോബർ 15 മുതൽ നടക്കുന്ന നവരാത്രി ആഘോഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമ്മോട് പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

ഒക്ടോബർ 24 നു വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തും, ഒക്ടോബർ 27 നു കാവടിയും നടക്കും. കൂടാതെ എല്ലാ ദിവസവും ലളിതാസഹസ്രനാമവും സൽസംഗവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമ്മോട് പങ്കുവയ്ക്കുകയാണ് സെക്രട്ടറി വെള്ളാർ സന്തോഷ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്….

ലോക ചരിത്രത്തിൽ ആദ്യമായി 51 അക്ഷരങ്ങളുടെയും ദേവതമാരെ പ്രതിഷ്ഠിച്ച പൗര്ണമിക്കാവ് ക്ഷേത്രത്തിൽ വച്ച്, അറിവിന്റെ ആദ്യാക്ഷരം കുറിച്ചാൽ വിദ്യാഭ്യാസ ഉന്നതിയും ബുദ്ധിശക്തിയും വാക്ചാതുരിയും സിദ്ധിക്കുമെന്നാണ് വിശ്വാസം. അക്ഷരങ്ങൾക്ക് ദൈവീക സങ്കൽപ്പം നൽകുന്നതിലൂടെ മലയാള ഭാഷയുടെ മഹിമയും പ്രാധാന്യവും ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുക കൂടിയാണ് ഈ ക്ഷേത്രം. ഋഗ്വേദം ഉൾപ്പെടെയുള്ള വേദങ്ങളെയും ഹൈന്ദവ പുരാണങ്ങളെയും അടിസ്ഥാനമാക്കിയാണ് ഓരോ അക്ഷരങ്ങൾക്കും ഓരോ ദേവതാ സങ്കൽപ്പം നൽകിയത്. അ എന്നാൽ അമൃത ദേവി… സ എന്നാൽ സരസ്വതി എന്നിങ്ങനെ പോകുന്നു ദേവതാ സങ്കൽപ്പം. അക്ഷരങ്ങളിലെ ദൈവ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അദ്ധ്യാത്മിക ആചാര്യന്മാരും, മലയാള ഭാഷാ സ്നേഹികളുടെയും ശ്രമഫലമാണ് ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠകൾ.

അതേസമയം, അക്ഷരം ഉണ്ടായ കാലം മുതൽ ദേവതാ സങ്കൽപ്പവും ഉടലെടുത്തുവെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. വേദങ്ങൾ അനുസരിച്ച് അക്ഷരങ്ങൾക്കും ശക്തിയുണ്ട്. വേദങ്ങളിൽ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്ഷരങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പൗർണമിക്കാവ്. മലയാളിയുടെ അഭിമാനമായ മലയാളഭാഷ വരും തലമുറകളിലേക്ക് പകരുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് അക്ഷര ദേവതകൾ എന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, അക്ഷര പ്രതിഷ്ഠ മാത്രമല്ല പൗർണമിക്കാവിലെ പ്രത്യേക. മാസത്തിൽ പൗർണമി നാളിലും, പാർണ്ണമിക്ക് ശേഷമുളള വെള്ളി ആഴ്ച്ചയുമാണ് നട തുറക്കാറുള്ളൂ എന്നത് ഈ ക്ഷേത്രത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.ഭദ്രകാളിയുടെ അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബാല ഭദ്ര ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കുട്ടികളെ എഴുത്തിനിരുത്തുന്ന പ്രധാന ക്ഷേത്രം കൂടിയാണ് പൗർണമിക്കാവ്.

Related Articles

Latest Articles