Tuesday, May 21, 2024
spot_img

സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി ; പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിച്ചേനെയെന്ന് കെ മുരളീധരൻ

ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി രംഗത്ത്. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്താണെന്നും പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിച്ചേനെയെന്നും കെ മുരളീധരൻ തുറന്നടിച്ചു.

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രത്തിനുള്ളത് ഒരേ നയമാണ്. അവിടങ്ങളിലെല്ലാം ചെലവ് ചുരുക്കിയാണ് വികസനത്തിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ കേരളത്തിൽ മാത്രമാണ് ധൂർത്തടിക്കുന്നതെന്നും സാധാരണക്കാരെ അനുദിനം ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ മുരളീധരൻ വിമർശിച്ചു.

തകഴി കുന്നുമ്മ അംബേദ്‌കർ കോളനി സ്വദേശി കെ ജി പ്രസാദാണ് കൃഷി പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. സർക്കാർ പി ആർ എസ് വായ്പ്പ കുടിശ്ശികയാക്കിയതിനെ തുടർന്നാണ് പ്രസാദിന്റെ കൃഷി പ്രതിസന്ധിയിലായത്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച ശേഷം സംസ്ഥാന സർക്കാർ നൽകേണ്ട തുക വൻതോതിൽ കുടിശ്ശികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഈ കുടിശിക നൽകിയത് ബാങ്ക് വായ്പ്പയായിട്ടായിരുന്നു. ഈ വായ്‌പ്പ തിരിച്ചടക്കേണ്ടത് സർക്കാരായിരുന്നു. എന്നാൽ, സർക്കാർ ഈ വായ്‌പ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പ്രസാദിന് കൃഷിയിറക്കാൻ ബാങ്ക് വായ്പ്പ നിഷേധിച്ചിരുന്നു. ഇതിനെതുടർന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

Related Articles

Latest Articles