Sunday, May 19, 2024
spot_img

വിദ്യാർത്ഥിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് മരത്തിൽ ഇടിപ്പിച്ചു; അദ്ധ്യാപകനെതിരെ പരാതിയുമായിരക്ഷിതാക്കൾ; അഞ്ചാം ക്ലാസുകാരൻ ആശുപത്രിയിൽ

തിരുവനന്തപുരം: അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് തല മരത്തിൽ ഇടിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അയിരൂപ്പാറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ തല മരത്തിൽ ഇടിപ്പിച്ചത്.

പരിക്കേറ്റ വിദ്യാർത്ഥി ഛർദ്ദിച്ചതിനെ തുടർന്ന് ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകി.

അതേസമയം, രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ കായിക അദ്ധ്യാപകനാണ് വിദ്യാർത്ഥിയോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ കലോത്സവത്തിനിടെ കുട്ടികൾ തമ്മിൽ വഴക്കുണ്ടാക്കുന്നത് കണ്ട അദ്ധ്യാപകൻ വിദ്യാർത്ഥിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

Related Articles

Latest Articles