Saturday, May 11, 2024
spot_img

സാമ്പത്തിക സംവരണ കേസ്; സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന്

ദില്ലി:സാമ്പത്തിക സംവരണ കേസിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുന്നതിന് എതിരായ ഹർജികളിലാണ് ഇന്ന് വിധി പറയുക. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തിദിനം കൂടിയാണ് ഇന്ന്.രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികൾ വിധി പറയാൻ മാറ്റിയത്

Related Articles

Latest Articles