Monday, May 6, 2024
spot_img

കൊല്ലത്ത് തൂക്കുപാലത്തിന് തീയിട്ടു

കൊല്ലം : കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു. ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. കാല്‍നടയാത്രയ്ക്കായി കല്ലടയാറിന് കുറുകെ സ്ഥാപിച്ചിരുന്ന തൂക്കുപാലത്തിനാണ് തീയിട്ടത്.

രാത്രി തീ ഉയരുന്നത് കണ്ട് നാട്ടുകാരും അഗ്നിശമനസേനയും സംയുക്തമായാണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതാകാമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ആളിപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

പാലം നിര്‍മ്മിച്ചത് കുളക്കട പഞ്ചായത്താണ്. 2018ല്‍ ബലക്ഷയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. ഇതേതുടർന്ന് വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തൂക്കുപാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് സംഭവം നടന്നത്.

Related Articles

Latest Articles