Saturday, May 4, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഫ്‌ളാഗ്ഓഫ് ചെയ്യാനിരിക്കെ ഹൈദരാബാദിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു; ക്യാമറയിൽ കുടുങ്ങിയ പ്രതികൾ പിടിയിൽ

അമരാവതി : വിശാഖപട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേർ പിടിയിലായി . വിശാളപട്ടണത്തിന് സമീപം കാഞ്ചരപാളത്തു വച്ചാണ് വെച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. പ്രതികൾ ട്രെയിന് നേരെ കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ മുഴുവൻ ചില്ലുകളും തകർന്നിരുന്നു. ആർപിഎഫിന്റെയും ജിആർപിയുടെയും സിറ്റി പോലീസിന്റെയും സംയുക്ത സംഘമാണ് അക്രമി സംഘത്തെ പിടികൂടിയത്.

വന്ദേ ഭാരത് എക്‌സ്പ്രസിനു നേരെയുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലും ട്രെയിന് നേരെ കല്ലേറ് നടന്നിരുന്നു. ഹൗറ-ന്യൂ ജൽപൈഗുരി പാതയിലോടുന്ന വന്ദേഭാരത് എക്സ്ര്പസ് ട്രെയിന് നേരെയാണ് ആക്രമണമുണ്ടായത്.

Related Articles

Latest Articles