Thursday, October 29, 2026

ഓർമയായ ബബിയക്ക് ഇനി സ്മാരകം; അനന്തപുരം ക്ഷേത്രത്തിലെ മുതലയ്‌ക്ക് മന്ദിരം പണിയാനൊരുങ്ങി ക്ഷേത്രം അധികൃതർ

കാസർഗോഡ്: ജീവൻ നഷ്ടപ്പെട്ട അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതലയ്‌ക്ക് സ്മാരകം നിർമ്മിക്കും. ബബിയയുടെ ഓർമ്മയ്‌ക്കായി ക്ഷേത്രത്തിന് മുന്നിൽ ബബിയമന്ദിരം സനിർമ്മിക്കുമെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതലയുടെ ജീവൻ നഷ്ടമായത്. ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തരെയും വിസ്മയിപ്പിച്ചിരുന്ന മുതല ഇനി നനവാർന്ന ഓർമ്മയായാരിക്കും ഏവരുടെയും മനസ്സിൽ ഇടംപിടിക്കുക.

ഇന്നലെ ഉച്ചയോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ബബിയയുടെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. ഇതിന് പിന്നാലെയാണ് സ്മാരകം പണിയുന്നതിനെ പറ്റിയുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം പ്രായാധിക്യം മൂലം ശനിയാഴ്ച ഉച്ചയോടെയാണു ബബിയയുടെ അന്ത്യം. ഒരു മാസത്തോളമായി മുതല ഭക്ഷണം കഴിക്കുന്നതു കുറവായിരുന്നു. 2 ദിവസം മുൻപ് മംഗളൂരുവിൽ നിന്ന് ഡോക്ടറെത്തി ആരോഗ്യനില പരിശോധിച്ചിരുവെന്നും ഭാരവാഹികൾ പറഞ്ഞു.

Related Articles

Latest Articles