Monday, May 6, 2024
spot_img

നിങ്ങൾക്ക് ഒച്ചയടപ്പ് അനുഭവപ്പെടുന്നുണ്ടോ? ; പരിഭ്രമിക്കേണ്ട ; ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു ; തീർച്ചയായും ഫലം കാണും

ഒച്ചയടപ്പിന് ശാശ്വത പരിഹാരം ഇതാ

  1. വെറ്റിലയും കുരുമുളകും പച്ചക്കർപ്പൂരവും അല്പാല്പം ചവച്ച നീര് ഇറക്കുക.
  2. എണ്ണയും നെയ്യും കൂട്ടി യോജിപ്പിച്ച് കഴുത്തിൽ തേക്കുക.
  3. പനങ്കല്ക്കണ്ടം, വാൽമുളക് എന്നിവ വായിലിട്ട് കടിച്ചു പൊടിച്ച് കുറേശ്ശയായി നീരിറക്കുക.
  4. ഇഞ്ചിയും ശർക്കരയും യോജിച്ച അനുപാതത്തിൽ ചേർത്തു കഴിക്കുക.
  5. വയമ്പ് തേനിലരച്ച് സേവിക്കുക.
  6. തിപ്പലി പൊടിച്ച് കൽക്കണ്ടമോ പഞ്ചസാരയോ കലർത്തി കഴിക്കുക.
  7. ചൂടുവെള്ളത്തിൽ ഉപ്പ് കലക്കി തിളപ്പിച്ച് കവിൾക്കൊള്ളുക.
  8. അശോകയില കഷായം വെച്ച് തേൻ ചേർത്തു കഴിക്കുക.
  9. മുരിങ്ങയില ഉപ്പിട്ടു തിളപ്പിച്ച് ചെറുചൂടോടെ കവിൾ കൊള്ളുക.
  10. കഞ്ഞുണ്ണി അരച്ചു മോരിൽ കലക്കി കഴിക്കുക.
  11. ഇരട്ടിമധുരം ചവച്ചിറക്കുക.
  12. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീര് കുരുമുളകുപൊടി ചേർത്തു കഴിക്കുക.
  13. ഒരു പിടി കയ്യന്ന്യം (കഞ്ഞുണ്ണി) മോരിൽ അരച്ചു കലക്കി ഒരു ഗ്ലാസ് കഴിക്കുക.

Related Articles

Latest Articles