Monday, October 5, 2026

താങ്ങാനാവാത്ത നൊ​മ്പ​ര​ക്കാ​ഴ്​​ച്ച; ഏഴും അഞ്ചും വയസ്സുളള കുരുന്നുകള്‍ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ

എ​ട​വ​ണ്ണ: പാ​ണ്ടി​യാ​ട് ക​ള​രി​ക്ക​ൽ ക​ണ്ണ​ച്ചംതൊ​ടി ജി​ജേ​ഷി​ന്‍റെ മ​ക​ൾ ആ​രാ​ധ്യ, മാ​ങ്കു​ന്ന​ൻ നാ​രാ​യ​ണ​ന്‍റെ മ​ക​ൾ ഭാ​ഗ്യ​ശ്രീ (7) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രു​മി​ച്ച്​ ക​ളി​ച്ചു​ന​ട​ന്ന ര​ണ്ട്​ ബാ​ല്യ​ങ്ങ​ൾ ഒ​​​രു​മി​ച്ച്​ വി​ട​പ​റ​ഞ്ഞ​പ്പോ​ൾ നാ​ട്​ ഒ​ന്ന​ട​ങ്കം വി​ങ്ങി. ചി​രി​ച്ചും ക​ളി​ച്ചും ന​ട​ന്ന കൂ​ട്ടു​കാ​രി​ക​ള്‍ മ​ര​ണ​ത്തി​ലും വേ​ർ​പി​രി​യാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ക​ന്നു​പോ​യ​ത്​ നൊ​മ്പ​ര​ക്കാ​ഴ്ച്ച​യാ​യി മാറുകയായിരുന്നു. ആരാധ്യയ്ക്ക് അഞ്ചും ഭാഗ്യശ്രീയ്ക്ക് ഏഴ് വയസ്സുമായിരുന്നു.

ഇ​രു​വ​രു​ടെ​യും വീ​ടു​ക​ള്‍ അ​ടു​ത്താ​യ​തി​നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു വീ​ട്ടി​ൽ ഉ​ണ്ടാ​വു​മെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ൾ. എ​ന്നാ​ൽ, ര​ണ്ട്​ വീ​ട്ടി​ലും ഇ​ല്ലെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​രു​വ​രും വീ​ടി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കു​ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. തു​ട​ര്‍ന്ന് ഇ​രു​വ​രെ​യും എ​ടു​ത്ത്​ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.ആ​രാ​ധ്യ മ​ഞ്ചേ​രി നു​സ്റ​ത്ത് സ്കൂ​ൾ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യും, ഭാ​ഗ്യ​ശ്രീ മ​ഞ്ചേ​രി ബ്ലോ​സം സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.

Related Articles

Latest Articles