Monday, May 20, 2024
spot_img

ബഫർസോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്; പ്രതിപക്ഷം വെട്ടിൽ

കോഴിക്കോട് :പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബഫർ സോൺ പന്ത്രണ്ട് കിലോമീറ്റർ ആക്കണമെന്ന് തീരുമാനമെടുത്തത്.

ബഫർ സോണിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രം നിർദേശിച്ച 10 കിലോമീറ്ററിനപ്പുറം ബഫർസോൺ 12 കിലോമീറ്ററായി നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. 2013 മെയ് 8 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാന പ്രകാരമുളള സർക്കാർ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വി ഡി സതീശൻ ഉൾപ്പെടുന്ന ഉപസമിതി റിപ്പോർട്ട് കൂടി പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ ബഫർസോൺ 12 കിലോമീറ്ററാക്കിയത്. ബഫർസോണിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉമ്മൻചാണ്ടി സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Related Articles

Latest Articles