Thursday, May 16, 2024
spot_img

ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രീപത്നിക്ക് മഴ നനയാതിരിക്കാൻ വിഗ്രഹത്തിന്റെ മുത്തുക്കുട; വിവാദം കനക്കുന്നു

ചെന്നൈ: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയെ ക്ഷേത്രത്തിലെ മുത്തുക്കുട ചൂടിച്ചത് വിവാദമായി. സ്റ്റാലിന്റെ ഭാര്യ ദുർഗ ചെന്നൈയ്‌ക്കടുത്ത് തിരുവട്ടിയൂർ ത്യാഗരാജ സ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. എഴുന്നള്ളിപ്പ് വേളയിൽ പ്രതിഷ്ഠയെ ചൂടിക്കുന്ന മുത്തുക്കുടയാണ് മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കായി ഉപയോഗിച്ചത്.

മഴ നനയാതിരിക്കാനാണ് ദുർഗയെ ക്ഷേത്രത്തിലെ മുത്തുക്കുട ചൂടിച്ചത്. പ്രതിഷ്ഠ നനയാതിരിക്കാൻ സാധാരണ കറുത്ത കുട ഉപയോഗിക്കുകയും ചെയ്തു.

എഴുത്തുകാരി ഷെഫാലി വൈദ്യയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളിൽ ദൈവത്തേക്കാൾ വലിയ പരിഗണനയാണ് കിട്ടുന്നതെന്ന വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി .

Related Articles

Latest Articles