Friday, May 3, 2024
spot_img

” ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ.എസ്.ചിത്രയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് !; ഗായികയ്‌ക്കെതിരായ സൈബർ ആക്രമണം പോലീസ് കാണുന്നില്ലേ?” – രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി . മുരളീധരൻ

ഗായിക കെ എസ് ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ കേരളാ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗായികയ്‌ക്കെതിരായ ആക്രമണം പോലീസ് കാണുന്നില്ലേ എന്ന് ചോദിച്ച കേന്ദ്രമന്ത്രി രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്നു പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നതെന്നും സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും തുറന്നടിച്ചു

‘‘റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം. ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം. ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതി. ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെ.എസ്.ചിത്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അയോദ്ധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിന്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്’’– കേന്ദ്രമന്ത്രി പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമജപം നടത്തണമെന്നും ദീപം കൊളുത്തണമെന്നും ചിത്ര ആഹ്വാനം ചെയ്യുന്ന വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗായികയ്‌ക്കെതിരായ സൈബർ ആക്രമണം

Related Articles

Latest Articles