Sunday, September 20, 2026

“റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കും!” – വീണ്ടും ഭീഷണി സന്ദേശവുമായി ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ

വീണ്ടും ഭീഷണി സന്ദേശവുമായി കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദി ഗുർപത്വന്ത് സിംഗ് പന്നൂൻ. റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്നാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഇപ്പോൾ മുഴക്കിയിരിക്കുന്ന ഭീഷണി. ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്കെതിരെ സംഘടിത ആക്രമണം നടത്താനാണ് ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. സിഖ് യുവാക്കളെ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലാൻ മുഖ്യമന്ത്രി മാൻ ഇന്ത്യൻ പോലീസ് സേനയ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുകയാണെന്നും 1992ൽ അക്രമത്തിന് തുടക്കമിട്ട മുഖ്യമന്ത്രി ബിയാന്റെ പാതയാണ് മാൻ പിന്തുടരുന്നതെന്നും പന്നൂൻ വീഡിയോയിൽ ആരോപിക്കുന്നു.

നേരത്തെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം അക്രമിക്കുമെന്നും പന്നൂൻ ഭീഷണി മുഴക്കിയിരുന്നു. ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് പോലീസ് ഡിജിപി ഗൗരവ് യാദവിനെ കൊല്ലുമെന്നും പന്നൂൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles