Tuesday, May 14, 2024
spot_img

ലോകം പറയുന്നു .. വിക്രം ലാൻഡ് ചെയ്ത ആ പോയിന്റ് ശിവശക്തി തന്നെ ! പ്രധാനമന്ത്രി നൽകിയ പേരിന് അംഗീകാരം നൽകി ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ !

ബംഗളൂരു : ഭാരതത്തിന്റെ യശസ് വാനോളം ഉയർത്തിയ ചാന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ് എന്ന് തന്നെ അറിയപ്പെടും. ശിവശക്തിയെന്ന പേരിന് ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡർ ലാൻഡ്‌ ചെയ്ത സ്ഥലത്തെ ശിവശക്തി പോയിന്റ് എന്ന പേരു വിളിച്ചത്. ലാൻഡ് ചെയ്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്.

ഐഎയു അംഗീകാരം നൽകിയ ഗ്രഹങ്ങളുടെ പേരുകളെപ്പറ്റി പ്രതിപാദിക്കുന്ന ഗസറ്റിയർ ഓഫ് പ്ലാനറ്ററി നോമൻക്ലേച്ചർ പ്രകാരം, സ്റ്റാറ്റിയോ ശിവശക്തി പോയിന്റ് എന്ന പേരിനാണ് ഐഎയു അംഗീകാരം നൽകയിരിക്കുന്നത്. 2019ൽ ചാന്ദ്രയാൻ 2 തകർന്ന സ്ഥലത്തിന് തിരംഗ പോയിന്റ് എന്നും അദ്ദേഹം പേരിട്ടിരുന്നു.

Related Articles

Latest Articles