Sunday, May 19, 2024
spot_img

പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ! ആത്മഹത്യ ശ്രമം, യുവതിയെ ശല്യപ്പെടുത്തുന്നുന്നുവെന്ന പരാതി ഒത്തുതീർപ്പായ ശേഷം സ്റ്റേഷനിൽ വീണ്ടുമെത്തി

ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഉടൻ തീ കെടുത്തിയ പോലീസുകാർ ഇയാളെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം സ്വദേശിയായ രാജേഷ് (30) ആണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽ നിന്നു പോയിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്,തീകൊളുത്തുകയായിരുന്നു.

Related Articles

Latest Articles