Thursday, May 16, 2024
spot_img

പോലീസിനും രക്ഷയില്ല…! പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുമായി മുങ്ങി യുവാവ്, പിന്തുടരുന്നത് കണ്ടപ്പോൾ പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തി, കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: പോലീസിനും രക്ഷയില്ല. പട്രോളിങ്ങിനിടെ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പുമായി മുങ്ങി യുവാവ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൊലീസുകാര്‍ പിന്തുടരുന്നത് അറിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തി. പിന്നാലെ പോലീസ് പ്രതിയെ പിടികൂടി പരശുവയ്ക്കല്‍ സ്വദേശി ഗോകുലിനെയാണ് പൊലീസ് പിടികൂടിയത്.
നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പട്രോളിങ്ങിനിടെ വാഹനം നിര്‍ത്തി കുറച്ച് മാറിനിന്ന് വാഹനങ്ങള്‍ പരിശോധിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നുകളഞ്ഞത്.

ജീപ്പില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്ത് വാഹനത്തിന്റെ താക്കോല്‍ എടുക്കാന്‍ പൊലീസുകാര്‍ മറന്നുപോയതാണ് യുവാവിന് എളുപ്പം കടന്നുകളയാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീപ്പുമായി പോകുന്നത് കണ്ട് പൊലീസുകാര്‍ ബൈക്കില്‍ യുവാവിനെ പിന്തുടര്‍ന്നു. പൊലീസുകാര്‍ പിന്തുടരുന്നത് മനസിലാക്കി ഒരു കിലോമീറ്റര്‍ ദൂരത്ത് വച്ച് ഗോകുല്‍ പോസ്റ്റില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്തുകയായിരുന്നു.ഗോകുല്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles