കോഴിക്കോട്: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്താല്‍ യുവതി മരണപ്പെട്ടു. പൂനൂര് സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്ലയാണ് (20) ഇന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്ല് വെച്ച് മരിച്ചത്. യുവതി പ്രസവിച്ച കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പ്രസവ ചികിത്സയ്ക്കായി ജഫ്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പിതാവ് ജാഫര്‍ ചെമ്പലങ്കോട് വിദേശത്താണ്.