Saturday, October 24, 2026

എബ്രിഡ് ഷൈന്‍ നിവിന്‍ പോളി ചിത്രം മഹാവീര്യര്‍ ഉടൻ പ്രദർശനത്തിന്

പോളി ജൂനിയര്‍ പിക്ചര്‍സ്‌, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു.

നിവിന്‍ പോളി, ആസിഫ് അലി,ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്,പ്രമോദ് വെളിയനാട്, ഷൈലജ പി അമ്ബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ദൃശ്യവല്‍ക്കരിക്കുന്നത്, എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമാകുന്ന ഈ ചിത്രത്തില്‍ നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു.

ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌,ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍,കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്,മെല്‍വി. ജെ, ചമയം-ലിബിന്‍ മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Related Articles

Latest Articles