Friday, October 30, 2026

മദ്യവില എത്രവേണമെങ്കിലും കൂട്ടിക്കോ..എനിക്കത് പ്രശ്നമില്ല!!!
ബെവ്‌കോ ഔട്ട്‌ലെറ്റിൽനിന്ന് മോഷണം പതിവാക്കി യുവാവ്;
ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: നഗര ഹൃദയത്തിലെ പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം തന്ത്രപരമായി മോഷ്ടിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം നഗരത്തിലെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന വലിയശാല സ്വദേശി മണികണ്ഠനാണു പോലീസ് പിടിയിലായത്. മോഷ്ടിച്ച മദ്യക്കുപ്പിയും ഇയാളില്‍ നിന്ന് കണ്ടെടുത്തു.ചോദ്യം ചെയ്യലിൽ ഇതിനു മുൻപും ഇയാൾ ഈ ഔട്ട്ലറ്റിൽ നിന്ന് സമാനരീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു.

കഴിഞ്ഞ ദിവസമാണ് ഔട്ട്‌ലെറ്റില്‍നിന്ന് 8200 രൂപ വില വരുന്ന ജാപ്പനീസ് വിസ്‌കി മോഷണം പോയതായി ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവിന്റെ കള്ളി വെളിച്ചത്തായത്.

ഇതുവരെ 30,000 രൂപയുടെ മദ്യം ഇയാള്‍ മോഷ്ടിച്ചതായാണ് പോലീസ് നല്‍കുന്നവിവരം. തിരക്കേറിയ സമയത്ത് ഔട്ട്‌ലെറ്റിലെത്തി തിരക്ക് മുതലെടുത്ത് മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി.

Related Articles

Latest Articles