Sunday, May 19, 2024
spot_img

ബിവറേജ് ഔട്ട് ലെറ്റില്‍ മോഷണം;കവർന്നത് 12 കുപ്പി മദ്യം;എഴുപത്തിമൂന്നുകാരൻ പിടിയിൽ

ഹരിപ്പാട്:ബിവറേജ് ഔട്ട് ലെറ്റില്‍ മോഷണം നടത്തിയ എഴുപത്തിമൂന്നുകാരൻ പിടിയിൽ.ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്.ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണം. 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം ആണ് മോഷണം പോയത്. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഔട്ട് ലെറ്റിലെ മേശയും അലമാരയും കുത്തി തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയിൽ പെട്ടിരുന്നില്ല.

മദ്യപാനിയായ പ്രതി രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായ പ്രതിയെ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലും നിരന്തരമായ അന്വേഷണത്തിന് ഒടുവിലാണ് പിടികൂടിയത്.

Related Articles

Latest Articles