Wednesday, May 8, 2024
spot_img

ഇലന്തൂർ ആഭിചാരക്കൊല;മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഇലന്തൂർ ആഭിചാരക്കൊല കേസിലെ മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷ ജില്ലാ ജഡ്ജി ഷിബു തോമസ് തള്ളി. പ്രതിക്കെതിരെയുള്ള തെളിവുകൾ അന്വേഷകസംഘത്തിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു.

എന്നാൽ ഗൗരവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന കാരണത്താൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്വ. ടി പി രമേശ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു

Related Articles

Latest Articles