മണ്ണാർക്കാട്: വൻ വാഹനമോഷ്‍ണ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. സംഭവത്തിൽ കർണാടക മാണ്ഡ്യ ജില്ലയിലെ കോട്ടത്തി വില്ലേജിലെ കെ.എം. ആനന്ദിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെങ്കര കനാലിന് സമീപം സുനീഷ് ബേബി എന്നയാളുടെ വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന സംഘം എൽ.ഇ.ഡി ടി.വി, ഹോം തീയറ്റർ, വീടിന് പുറത്ത് നിർത്തിയിട്ട കാർ എന്നിവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
നേരത്തെ അഞ്ചുപേരുള്ള സംഘത്തിലെ വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കർണാടക ഉഡുപ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവർ അറസ്റ്റിലായിരുന്നു. ആനന്ദിനെ കോടതിയിൽ ഹാജരാക്കി.

