Kerala

സംസ്ഥാനത്ത് വമ്പൻ മോഷണങ്ങൾ നടത്തുന്ന സംഘം പിടിയിൽ; പിടിയിലായത് ആൻസൺ, അരുൾ സെബാസ്റ്റ്യൻ എന്ന കൊടുംക്രിമിനലുകൾ; പ്രതികളിൽ നിന്ന് ആയുധങ്ങളുൾപ്പെടെ കണ്ടെടുത്തു

കളമശ്ശേരി: സംസ്ഥാനത്ത് വമ്പൻ മോഷണങ്ങൾ നടത്തുന്ന സംഘം (Theft Gang Arrested)പിടിയിൽ. ഹൈവേ റോഡുകൾ കേന്ദ്രീകരിച്ച് യാത്രക്കാരായ ആളുകളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടത്തുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശികളായ വടക്കമനപ്പറമ്പിൽ ആന്റണിയുടെ മകൻ ആൻസൺ ഡിക്കോസ്റ്റ (22), വാര്യത്ത് വീട്ടിൽ സെബാസ്റ്റ്യൻ മകൻ അരുൾ സെബാസ്റ്റ്യൻ (23) എന്നിവരാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. പ്രതികളിൽ നിന്നും മോഷണ സാധനങ്ങളും മോഷണത്തിനുപയോഗിക്കുന്ന വാക്കത്തിയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. പ്രതികളെ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം കളമശ്ശേരി ഭാഗത്ത് പ്രധാന ഹൈവേകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം നടത്തി വന്നിരുന്ന മോഷണ സംഘമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. കണ്ടെയ്നർ റോഡ് ഭാഗത്തു വെച്ച് ജിജി ജോൺ എന്നയാളുടെ ബൈക്കിൽ നിന്നും ബാഗ് മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികളെ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കളമശ്ശേരി ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതറിഞ്ഞ ഉടനെ ഒളിവിൽ പോയ ആൻസൺ ഡിക്കോസ്റ്റയെ കളമശ്ശേരി ഭാഗത്തു നിന്നും അരുൾ സെബാസ്റ്റ്യനെ ഇടപ്പള്ളി ഭാഗത്തുനിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതികൾ ഇതിനു മുൻപ് മയക്കു മരുന്ന് കേസിൽ പിടിയിലായിട്ടുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

6 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago