Sunday, May 5, 2024
spot_img

ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ വകവരുത്തി പോലീസ്

റായ്പൂർ: ഛത്തീസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ (Communist Terrorist Killed) പോലീസ് വധിച്ചു. തെലങ്കാന-ഛത്തീസ്ഗഡ് കിസ്താനം വനാതിർത്തിയോട് ചേർന്നാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാന പോലീസും, ഛത്തീസ്ഗഡ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആക്രമണം നടത്തിയത്. മേഖലയിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

അതേസമയം ഉൾവനത്തിൽ ഇനിയും ഭീകരരുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ രണ്ട് ഐഇഡികൾ പോലീസ് രാവിലെ കണ്ടെടുത്തിരുന്നു. അതിനുപിന്നാലെയാണ് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച വാർത്ത പുറത്ത് വരുന്നത്.

Related Articles

Latest Articles